9.6.10

വായില്ലാകുന്നിലപ്പന്‍

സ്വര്‍ണ (സുവര്‍ണ്ണ) മൗനത്തിന്റെ വിലകുറയാന്‍ കാത്തിരിക്കുന്നു ഞാന്‍.

Mark Mothersbaugh, lead singer of the U.S. band Devo, poses for a photograph in a hotel elevator in London June 9, 2010. New wave art rockers Devo are promoting their ninth studio album Something for Everybody, , their first in twenty years.  REUTERS/Stefan Wermuth (BRITAIN - Tags: ENTERTAINMENT PROFILE)

9.3.10

Deemed യൂണിവേര്‍സിറ്റി

അവസാന കോപ്പി സ്റ്റാട്ട്യുട്ട്സ്, അടിച്ചുവാരി കത്തിച്ച തൂപ്പുകാരി ശാന്ത, അറുപതാണ്ടിനിപ്പുറം 'സ്വതന്ത്ര യൂണിവേര്‍സിറ്റി' പ്രസ്ഥാനത്തിന്റെ മാതാവായി അറിയപ്പെടുന്നു.


Portrait of a young woman holding books on her head

2.3.10

മെഇട് ഇന്‍ ചൈന

മനുഷ്യനെ വാറ്റവേ ദൈവം  പുലമ്പി,
മേല്‍പ്രാന്തും...കീഴ്‌പ്രാന്തും...സമം.27.2.10

അന്തരാളം!

എന്നോടുപിണങ്ങി തിരിഞ്ഞു,
തിള
യ്ക്കുന്ന ചേമ്പിനെ പിച്ചി കൈ പോള്ളിച്ചവള്‍ ചിണുങ്ങി,
"ഉള്ളു വെന്തോന്നു നോക്കിയതാ" 

26.2.10

ധവളപത്രം

ഞാന്‍ എന്റെതും, അവള്‍ അവളുടേതും കാണിച്ചു കഴിഞ്ഞിട്ടും ഒന്നും തോന്നായ്കയാല്‍ കുടിച്ച മദ്യത്തെ പഴിച്ചു കിടന്നുറങ്ങി.

Young girl (8-10) sleeping on bed with dog

24.2.10

ലാടഗുരു

വേവിന്റെയും, തിളയുടെയും, ഉണക്കിന്റെയും, കണക്കു തെറ്റിച്ച വേനലിനെ നോക്കി പകച്ചവരുടെ ഇടയില്‍ നിന്നൊരു ലാടന്‍ കൂവി വിളിച്ചു "അത്യുഷ്ണത്തിസിയാന്‍".   

Portrait of three doctors and a nurse

22.2.10

കുലുക്കം

റിക്ട്ടര്‍ സ്കേലില്‍ 5.5 രേഘപെടുത്തിയ ഭൂമികുലുക്കത്തോട് എന്റെ ഭര്‍ത്താവ് പ്രതികരിച്ചത്  "ഇന്ന് വയ്യ, നാളെ ആകട്ടെ പൊന്നെ" എന്നായിരുന്നു.  Woman turning off alarm clock

11.2.10

മരണം version 2.0

ഏങ്ങലടിച്ചു കരയുന്ന അമ്മയുടെ ചെവിയില്‍ ഉണ്ണികുട്ടന്‍ ചോദിച്ചു, " അമ്മെ....അമ്മെ, ഈ മരിച്ചു പോണോരുടെ ഓര്‍ക്കുട്ട് അക്കൌണ്ടിനൊക്കെ എന്താ പറ്റുന്നെ ? "  


Dead man's foot with morgue tag

9.2.10

മീഡിയ സിംപതി

ആ വാര്‍ത്ത വായിച്ചവര്‍ വായിച്ചവര്‍ ഓടിയെത്തി തകര്‍ന്ന കാറിന്റെ ഡ്രൈവറെ ആശ്വസിപ്പിക്കവേ, ടയറിനടിയില്‍, ഒരാറു വയസ്സുകാരിയുടെ നിലയ്ക്കാറായ ശ്വാസം കുടുങ്ങി കിടന്നിരുന്നു.
   

Girl (1-3) covering mouth with hands, close-up

സ്വയംവരം

നടക്കാന്‍ മടിച്ചിട്ട് ചിറ്റപ്പന്‍ വീട്ടില്‍ നിന്നു തന്നെ പെണ്ണ് കെട്ടി.  

Portrait of a girl sitting on a couch with her brother sleeping beside her

+പഴയ മലയാളം പ്രയോഗത്തില്‍ നിന്നും കടം കൊണ്ടത്‌

8.2.10

വിദ്യാ-തോന്ന്യാസം

റിസല്‍റ്റ് വന്നപ്പോള്‍, കളിച്ചു നടന്ന ആന ജയിച്ചതിനും,പഠിച്ചു തളര്‍ന്ന ഉറുമ്പ് തോറ്റതിനും കാരണം പറഞ്ഞതോ, "ആന മാനേജ്മെന്റ് ക്വോട്ട ആയിരുന്നെന്ന്‌". Man climbing on an elephant trunk

7.2.10

നഷ്ട കച്ചവടം

തന്റെ ആത്മഹത്യയുടെ മുഴുവന്‍ ക്രെഡിറ്റും കാമുകന്‍ സ്വന്തമാക്കുന്നത് കണ്ട്‌ അവളുടെ ആത്മശാന്തി നഷ്ടപ്പെട്ടു.

Mortarboard and Diploma

5.2.10

ഫുള്ളി ഓട്ടോമാറ്റിക്

.
പുതുപെണ്ണിന്റെ ഷോപ്പിംഗ്‌ ലിസ്റ്റിലെ ആദ്യ ഇനം ഒരു 'ഫുള്ളി ഓട്ടോമാറ്റിക് പ്രസവയന്ത്രമായിരുന്നു'.


Laundry in washing machine in kitchen

4.2.10

വികടന്-റസ്റ്റ്‌ ഇന്‍ പീസ്


 .
മഹാകവി എന്നത് തന്റെ തൂലിക നാമം മാത്രമായിരുന്നു  എന്ന മരണകിടക്കയിലെ കുറ്റസമ്മതവും കൂട്ടിപൊതിഞ്ഞ്  സൈനിക ബഹുമതികളോടെ അയാളെ കുഴിച്ചിട്ടു. 


Close-up of pencils

3.2.10

ജെനറേഷന്‍ ഗ്യാപ്പ്

കുത്തിയിരുന്നു തൂറിയത് മാത്രമേ തനിക്ക് ഓര്‍മയുള്ളൂ എന്നും, ഇരുന്നതു യുറോപ്പില്‍ ആണെന്നും, അതിനു 'ജെനറേഷന്‍ ഗ്യാപ്പ്' എന്ന വിള്ളലുണ്ടായിരുന്നെന്നും, അതിലൂടെ ഊര്‍ന്നു വീണതിന്റെ ബില്ല് ലക്ഷങ്ങള്‍ വരുമെന്നും, ശിഷ്ടകാലം താന്‍ വൃദ്ധസദനത്തില്‍ ആയിരിക്കുമെന്നുമൊക്കെ അശരീരി കേട്ടതായും മാണി അപ്പൂപ്പന്‍ ഡോക്ടറോട് പറഞ്ഞു.   

Elderly Woman Holding Hands to Face

2.2.10

കര്മ്മനിരതന്‍ !

ബോംബ്‌ സ്ക്വാഡ്  ഉദ്യോഗസ്ഥന്‍ ആള്കൂട്ടത്തോട്‌ കേണു, "ഈ വിരലുകളില്‍ ഏതിലെങ്കിലും ഒന്ന് തൊട്ടേ...."


A dense column of smoke rises more than 60,000 feet into the air over the Japanese port of

പത്രാധിപര്‍ക്ക് ഒരു കത്ത്

ബഹുമാനപെട്ട സര്‍,
തെങ്കാശി പാല് നിരോധിക്കാനുള്ള നടപടി തടയൂ..... കാരണം ഞങ്ങള്‍ക്ക് ശുദ്ധമായ പൈമ്പാലിന്റെ ചുവ പിടിക്കില്ല,
എന്ന് സ്വന്തം
മായം തീനി തലമുറ.

Urinals in Men's Restroom

30.1.10

തെറ്റ് തിരുത്തല്‍ രേഖ

അവന്റെ പെങ്ങള്‍ നിറവയറുമായി വന്നപ്പോള്‍ 'അബദ്ധമെന്നു' ഒമാനിക്കുന്നത്, ഒരാണ്ട് മുമ്പെന്നെ 'കൂതറ' എന്ന് വായ്‌ക്കുരവയിട്ട് സ്വീകരിച്ചതിനു പ്രായശ്ചിത്തം ആയാണത്രേ!

Ultrasound Scan Showing Human Fetus

28.1.10

ഹെല്‍ത്തി മൈന്‍ഡ് ഇന്‍ എ ഹെല്‍ത്തി ബോഡി !

സ്വന്തം ശരീരത്തില്‍ നിന്നും ഒലിക്കുന്ന ചോര നോക്കി ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു, "ആരേലും ഒന്ന് അളന്നു വയ്ക്കണേ, എത്ര കലോറി കുറഞ്ഞു എന്നറിയാനാ...!" 

Scalpel with blood

25.1.10

ഓടിയന്‍സ് ചോയ്സ് !

കരണ്ട് വേലിയില്‍ ചുറ്റിപിണഞ്ഞു കിടന്ന അമ്മായിയമ്മയായിരുന്നു, ആ വര്‍ഷത്തെ മികച്ച മലയാള കുടുംബചിത്രം. 

Futuristic couple holding skull on rocky shore

15.1.10

ഭക്തി മാര്‍ഗം.

സൂര്യ ഗ്രഹണത്തില്‍ നിന്നും മുഖം മറച്ചു ഞാന്‍, മകരവിളക്ക്‌ കാണാന്‍ തിരക്കിട്ട് നടന്നു.

Solar Eclipse Observed in Asia

6.1.10

മഹാന്‍ !

ഇരുത്തം വന്നിരുത്തം വന്നെഴുതാതിരിക്കലായ് !


Canopic Jars: These were

26.12.09

ഇസം !

1947 മാന്‍ ഓഫ് ദി ഇയര്‍...........

ഇന്നു നോട്ടിലുണ്ട്, നാട്ടിലില്ല. 

Close-up of Indian banknotes tied with a ribbon

അന്ധനെ വഴിനടത്തുന്ന പൊട്ടന്‍ അഥവാ ഒഴിഞ്ഞ പാത്രം

കഴിഞ്ഞ അഞ്ചു വര്‍ഷമായിട്ടവനെ അവര്‍ വിളിച്ചതു 'വിക്കന്‍' എന്നായിരുന്നില്ല, you speak broken english എന്നോ മറ്റോ അവന്‍ അറിയപ്പെട്ടു പോന്നു.


Pot with a lid leaning against a shutter, Lakshmi Narayan Temple complex, Chamba, Himachal Pradesh, India

25.12.09

പൊരുത്തം

കവിയെ വേട്ടവള്‍ വായ്‌നാറ്റത്തെ പഴിച്ചപ്പോള്‍,                                                അകലെ ഒരുത്തി ആസ്വാദനം എഴുതി കാത്തിരിപ്പുണ്ടായിരുന്നു.  


23.12.09

ഒരു മിശ്ര വിവാഹത്തിലെ അവസാന സന്തതി

അമ്മ, വേദങ്ങളുടെ കതിരിറുക്കാതിരിക്കാന്‍, തന്ത, നസ്രാണി വിത്തിറക്കി കാത്തിരുന്നു.

Scanning electron micrograph of a rice grain.

22.12.09

ഒരു തിരുപിറവി !

ക്രിസ്തുമസിന്റെ തലേന്ന് യൌസേപ്പ് പിതാവിനോട്, മറിയത്തിന്റെ ക്ഷേമം അന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി,                       "എങ്ങനുണ്ടെന്നോ ?!,   അവള്‍ക്കോ !!  രണ്ടായിരത്തെട്ട് പേറും പെറ്റു പുലകുളിം കഴിഞ്ഞ അവള്‍ക്കിനി ..........."  

 

21.12.09

കോല് മുട്ടായി

ആദ്യ രാത്രി കഴിഞ്ഞപ്പോഴേക്കും, അയാളുടെ ശരീരത്തില്‍ അങ്ങിങ്ങായി കോപ്പിറൈറ്റ് ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെട്ടത്രേ.


മള്‍ടി പര്‍പസ്

തടി കുറയ്ക്കാന്‍ എടുക്കുന്ന ഡയറ്റിങ്ങിനൊപ്പം ഒരു തുണ്ട് 'ആമേന്‍' ചേര്‍ത്തു ഞാനത് നോമ്പ് ആക്കി. 
 


ഗെയിം ബോയ്‌


അന്നൊക്കെ അക്കം പഠിച്ചാല്‍ പിഴയ്ക്കാം, ഇന്നതിനൊറ്റ ധര്‍മം "സുഡോകു" മാത്രം. 


മണല്‍ മാഫിയ !

പുഴ നീന്തി കടന്നവന്റെ ഉടുമുണ്ടഴിച്ച് പരിശോധിച്ച് കൊണ്ട്, മണല്‍ കൊള്ള തടയാന്‍ നടപടി ആരംഭിച്ചു.


ഒരു ശരീരവും ഒരു മനസും

മുന്തിരിച്ചാര്‍, ചഷകത്തെ കൊണ്ട് ആണയിടീച്ചു,
 "സത്യം ചെയ്യ് , ആരുടേയും മുന്‍പില്‍ തല കുനിക്കില്ലെന്ന്  " !


ബോധോദയം

വറ്റിയ കിണറിനു ചുറ്റും നടന്നു മണ്ടൂകം വിലപിച്ചു "അല്ലയോ കൂപമേ, നിനക്കും പിണഞ്ഞല്ലോ...ഗ്ലോബല്‍ വാര്‍മിംഗ് !!!"  
 
Portrait of a Tree Frog

20.12.09

ക്ലിക്ക് to ക്ലോസ്

അവന്റെ വിളഞ്ഞ ദാമ്പത്യം, ഒരു സെക്സ് സര്‍വേയില്‍ കുത്തിഒലിച്ചു പോയി.


സിംഗിള്‍

കടുത്ത സ്ത്രീ വിരോധത്തിന്റെ മറ്റേയറ്റം സ്വന്തം കഷണ്ടിത്തലയില്‍ കെട്ടിവലിച്ചു കൊണ്ട് നടന്നു വിവാഹിതന്‍. 
ക്ലീഷേ

ഫിലിം ഫെസ്റ്റിവല്‍ കൌണ്ടെറില്‍ കൈ എത്തിച്ചു കൊണ്ട് ബുദ്ധിജീവി പറഞ്ഞു, "ഒരു A/C സ്ലീപ്പര്‍".       

Plastic Reels On Pile Of Recording Tape

അദ്വൈതം

" തൂണിലും തുരുമ്പിലും" ഉള്ള ഈശ്വരന്റെ അറ്റകുറ്റ പണികള്‍ക്ക് ദേവസ്വം ബോര്‍ഡ് ടെന്റര്‍ ക്ഷണിച്ചു.   

Hindu figurine

ന്യൂസ്‌ ‍മേക്കര്‍

യാത്ര ചെയ്യാതെഴുതിയ യാത്രാവിവരണം, മൂര്‍ച്ചയില്ലാ പത്രത്തിന്റെ തലക്കെട്ടായി.

Close-up of two pencils being sharpened

ഇലക്ക്ട്രാ കോംപ്ലക്സ്

രക്ഷിതാവിനു നേരെ "അച്ഛന്‍" എന്ന് കുറിച്ച അപേക്ഷകന്‍, രക്ഷിതാവുമായുള്ള ബന്ധത്തിന്  "അമ്മേടെ നായര്" എന്നെഴുതി നയം വ്യക്തമാക്കി.

The Little Mermaid

ബ്ലാക്ക്‌ ബ്യൂട്ടി

കറുത്ത പെണ്‍കുട്ടി കരഞ്ഞു പ്രാര്‍ഥിച്ചു "കര്‍ത്താവെ പ്ലീസ്...... ഒരു ലവ് ജിഹാതെങ്കിലും....."

Silhouette of a young couple embracing at the beach

19.12.09

സിലബസ്

രണം അങ്ങനങ്ങനിന്ന്‍ ആംഗലേയം, രണ ഭൂമി പോലും വൈദേശികം-സ്വരം വന്നുവന്ന് ഇന്ന്‍ ആംഗലേയം, സ്വരതാവും താളവും വൈദേശികം


 

നീതി

പ്രഭാവതി ടീച്ചറുടെ മരണം സ്വാഭാവികമായിരുന്നു എന്ന് തീര്‍പ്പ് കല്പിച്ച പോസ്റ്റ്‌മാര്‍ട്ടം റിപ്പോര്‍ട്ടില്‍, "ജനിച്ച അന്ന് മുതല്‍ മരണത്തിലേക്കുള്ള യാത്രയാണല്ലോ ജീവിതം" എന്ന് പരാമര്‍ശിച്ചിരുന്നു.    


കവാത്ത്

മുതലാളിയെ ഇടം കണ്ണിട്ടു നോക്കി, അയാളുടെ ചൊറി പിടിച്ച പട്ടിയെ കളിപ്പിച്ചു, കുട്ടിയെ കുളിപ്പിച്ചു.

A country girl in

രക്ത "സാക്ഷി"


"നമ്മുടെ പ്രണയത്തിനു സാക്ഷി, ദൈവവും പിന്നെ ഈ കൊച്ചു ക്യാമറയും."
കോപ്പന്‍ ഹാഗന്‍

ഓസോണ്‍ പാളിയിലെ വിള്ളലടയ്ക്കാന്‍ കൂടിയ യോഗത്തിന് ശേഷം പ്രധാനമന്ത്രി പ്രഖ്യാപിച്ചു............. "പണി പാളി' ! 
 

മുഖംമൂടി

കലാതിലകം നഷ്ടപെട്ടവളുടെ നിലവിളി, പ്രച്ഛന്നവേഷ വിധി നിര്‍ണ്ണയത്തെ സാധൂകരിക്കുന്നതായിരുന്നു.


Traditional Buttenmandl And Krampuss Saint Nicholas Parade

സ്‌കൂള്‍ ബോയ്‌

മര പലക അടര്‍ന്ന കരി ബെഞ്ചില്‍ ഉഴലുന്ന‍, കല്ലും കരുത്തും തഴമ്പായി പിറന്ന പിതൃകോടികള്‍ക്ക്, ഇവന്‍ ആശാമരം. 

 

ചരമകോളം

വക്കടര്‍ന്ന മണ്‍ കൂജ, വായില്‍ മണ്ണിട്ട്‌ കൊണ്ട് ജീവജലം ഒഴുക്കി...  


Delhi's Yamuna River Polluted By The Overburden Of Population

18.12.09

ചങ്ങല

പുരുഷന്റെ മൃഗശാലയില്‍ സ്ത്രീയെ തിരഞ്ഞു പോയ ഞാന്‍ കണ്ടത്, കൂട്ടില്‍ കിടക്കുന്ന കുറെ മോഹങ്ങളാണ്. 
 
SPLURGE GIFTS

പഴമ്പുരാണം

"ഇതാ ചരിത്രം ഉറങ്ങുന്ന മണ്ണ് " എന്ന് വിരല്‍ ചൂണ്ടിയ ടീച്ചറോട് കുട്ടി നെറ്റിചുളിച്ചു, "ഇനിയും  ഉണര്‍ന്നില്ലേ?" 

Battle of Little Big