9.2.10

മീഡിയ സിംപതി

ആ വാര്‍ത്ത വായിച്ചവര്‍ വായിച്ചവര്‍ ഓടിയെത്തി തകര്‍ന്ന കാറിന്റെ ഡ്രൈവറെ ആശ്വസിപ്പിക്കവേ, ടയറിനടിയില്‍, ഒരാറു വയസ്സുകാരിയുടെ നിലയ്ക്കാറായ ശ്വാസം കുടുങ്ങി കിടന്നിരുന്നു.
   

Girl (1-3) covering mouth with hands, close-up

22 comments:

രംബന്‍ said...

എന്നെ ഇങ്ങനെ കരയിക്കല്ലേ മാഷേ...! :)

>>>>>>>>>>>>>>റിവ്യൂക്കാരി said...

ശരിയാ സെന്റിമെന്റ്സ് നന്നായി വര്‍ക്ക്‌ ഔട്ട്‌ ചെയ്തിട്ടുണ്ട്.
പക്ഷെ, എനിക്കതിലും ഇഷ്ടപെട്ടത് മീഡിയക്കെതിരെ ഉള്ള മുനയാണ്‌.

പിതാമഹന്‍ said...

നല്ല രചന, ഇങ്ങനെ ഹ്യുമറും പാതോസും ഒരു പോലെ വര്‍ക്ക്‌ ഔട്ട്‌ ചെയ്യുന്ന എഴുത്തുകാര്‍ അപൂര്‍വ്വം. കുറച്ചു കാലമായി ഞാന്‍ സ്ഥിരം രാമനെ വായിക്കുന്നു, ഇത് വായിക്കുമ്പോള്‍ പി.കെ പാറക്കടവിന്റെ രചനകള്‍ ഓര്‍മ്മ വരുന്നു. അവയെക്കാള്‍ ഒരു പിടി മുന്‍പില്‍ ആണോ എന്നും തോന്നാറുണ്ട്. (എന്റെ അഭിപ്രായം മാത്രമാണേ)

chris Blogger said...

Good post.
I really liked the prick u gave the media people.

ലംബൻ said...

ഒരു വരിയെ ഉള്ളെങ്കിലും നന്നായി.

ബാവ താനൂര്‍ said...

ഒറ്റവരി നല്ലവരി

Martin Tom said...

ആ വാര്‍ത്ത വായിച്ചവര്‍ വായിച്ചവര്‍ ഓടിയെത്തി തകര്‍ന്ന കാറിന്റെ ഡ്രൈവറെ ആശ്വസിപ്പിക്കവേ, ടയറിനടിയില്‍, ഒരാറു വയസ്സുകാരിയുടെ നിലയ്ക്കാറായ ശ്വാസം കുടുങ്ങി കിടന്നിരുന്നു.

which is better ORIGINAL POST or this one.

Pd said...

Raman I think the modified one is best

Martin Tom said...

Thanks Pd
I am updating

വീകെ said...

നല്ല മൂനയുള്ള വരികൾ.....
നന്നായി രാമാ.......

ആശംസകൾ....

ManzoorAluvila said...

Great and touching ...zoom and zoom in to the brain of the heartless media sensation..

Good luck
and do visit my blog too

കുഞ്ചുമ്മാന്‍ said...

updated one is better...പക്ഷെ...

പട്ടേപ്പാടം റാംജി said...

നല്ല മൂര്‍ച്ചയോടെ......

Martin Tom said...

കുഞ്ചുമ്മാന്‍ entha oru പക്ഷെ....
Paranju taru please....

Mohamedkutty മുഹമ്മദുകുട്ടി said...

വാര്‍ത്ത വായിച്ചവരോ,കേട്ടവരോ?

Martin Tom said...

വായിച്ചവര്‍ എന്നുതന്നെയാണ് ഉദേശിച്ചത്‌.

ഈ കഥ വാച്യാര്‍ത്ഥത്തില്‍ എടുക്കാന്‍ കരുതി എഴുതിയതല്ല. ഒരു സാങ്കല്പിക situation ആണ്. അതിലൂടെ വാര്‍ത്തകള്‍ എങ്ങനെ വളച്ച്ഒടിക്കപ്പെടുന്നു എന്ന് പറയാന്‍ ശ്രമിച്ചതാണ്.
നമ്മള്‍ രാവിലെ പത്രത്തില്‍ ഒരു വാര്‍ത്ത കാണുന്നു, പത്രക്കാര് അതില്‍ ചേര്‍ത്തിരിക്കുന്ന നിറത്തില്‍ നമ്മള്‍ അതിനെ മനസിലാക്കുന്നു, അങ്ങിനെ കുറ്റവാളിയെ പോലും നമ്മള്‍ ചിലപ്പോള്‍ മനസ്സില്‍ ഇഷ്ടപെടുന്നു അവനു വേണ്ടി പരിതപിക്കുന്നു. എന്നാല്‍ യാഥാര്‍ത്യം ആരും കാണാതെ ചവുട്ടി അരയ്ക്കപെട്ടു കിടക്കുന്നുണ്ടാകും.

ബഷീർ said...

അതെ, യാഥാർത്ഥ്യങ്ങൾ കുഴിച്ച് മൂടപ്പെടുന്നും.
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു

Unknown said...

തീഷ്ണം.!

താരകൻ said...

ഒരു വരിയിലൊതുക്കിയത്...!!

Manoraj said...

ഒറ്റ വരി.. മുർച്ച കൂടുതൽ.. തീക്ഷ്ണതയും.. രാമാ.. ഒറ്റവരികഥക്ക് ഒറ്റവരിയിൽ കമന്റ് എഴുതി തീർക്കാൻ പോലും എനിക്ക് കഴിയുന്നില്ലല്ലോ?

Pd said...

I endorse double time to the comment of Manoraj above me

Unknown said...

മൂർച്ചയുള്ള ഒറ്റ വരി
അത് ഉറുമിയയ്ഉ വായനക്കാരന്റെ കഴുത്തിൽ മുറുകുന്നു .


Great 👌