സ്വര്‍ണ (സുവര്‍ണ്ണ) മൗനത്തിന്റെ വിലകുറയാന്‍ കാത്തിരിക്കുന്നു ഞാന്‍.
9.6.10
വായില്ലാകുന്നിലപ്പന്‍
Related Posts with thumbnails for bloggerblogger tutorials
Posted by
Martin Tom
at
7:17 AM
20
അഭിപ്രായങ്ങള്‍
9.3.10
Deemed യൂണിവേര്‍സിറ്റി
അവസാന കോപ്പി സ്റ്റാട്ട്യുട്ട്സ്, അടിച്ചുവാരി കത്തിച്ച തൂപ്പുകാരി ശാന്ത, അറുപതാണ്ടിനിപ്പുറം 'സ്വതന്ത്ര യൂണിവേര്‍സിറ്റി' പ്രസ്ഥാനത്തിന്റെ മാതാവായി അറിയപ്പെടുന്നു.
2.3.10
27.2.10
അന്തരാളം!
എന്നോടുപിണങ്ങി തിരിഞ്ഞു,
തിളയ്ക്കുന്ന ചേമ്പിനെ പിച്ചി കൈ പോള്ളിച്ചവള്‍ ചിണുങ്ങി,
"ഉള്ളു വെന്തോന്നു നോക്കിയതാ"
തിളയ്ക്കുന്ന ചേമ്പിനെ പിച്ചി കൈ പോള്ളിച്ചവള്‍ ചിണുങ്ങി,
"ഉള്ളു വെന്തോന്നു നോക്കിയതാ"
26.2.10
ധവളപത്രം
ഞാന്‍ എന്റെതും, അവള്‍ അവളുടേതും കാണിച്ചു കഴിഞ്ഞിട്ടും ഒന്നും തോന്നായ്കയാല്‍ കുടിച്ച മദ്യത്തെ പഴിച്ചു കിടന്നുറങ്ങി.
24.2.10
ലാടഗുരു
വേവിന്റെയും, തിളയുടെയും, ഉണക്കിന്റെയും, കണക്കു തെറ്റിച്ച വേനലിനെ നോക്കി പകച്ചവരുടെ ഇടയില്‍ നിന്നൊരു ലാടന്‍ കൂവി വിളിച്ചു "അത്യുഷ്ണത്തിനസിയാന്".
22.2.10
കുലുക്കം
റിക്ട്ടര്‍ സ്കേലില്‍ 5.5 രേഘപെടുത്തിയ ഭൂമികുലുക്കത്തോട് എന്റെ ഭര്‍ത്താവ് പ്രതികരിച്ചത് "ഇന്ന് വയ്യ, നാളെ ആകട്ടെ പൊന്നെ" എന്നായിരുന്നു.
11.2.10
മരണം version 2.0
ഏങ്ങലടിച്ചു കരയുന്ന അമ്മയുടെ ചെവിയില്‍ ഉണ്ണികുട്ടന്‍ ചോദിച്ചു, " അമ്മെ....അമ്മെ, ഈ മരിച്ചു പോണോരുടെ ഓര്‍ക്കുട്ട് അക്കൌണ്ടിനൊക്കെ എന്താ പറ്റുന്നെ ? "
9.2.10
മീഡിയ സിംപതി
ആ വാര്‍ത്ത വായിച്ചവര്‍ വായിച്ചവര്‍ ഓടിയെത്തി തകര്‍ന്ന കാറിന്റെ ഡ്രൈവറെ ആശ്വസിപ്പിക്കവേ, ടയറിനടിയില്‍, ഒരാറു വയസ്സുകാരിയുടെ നിലയ്ക്കാറായ ശ്വാസം കുടുങ്ങി കിടന്നിരുന്നു.
സ്വയംവരം
നടക്കാന്‍ മടിച്ചിട്ട് ചിറ്റപ്പന്‍ വീട്ടില്‍ നിന്നു തന്നെ പെണ്ണ് കെട്ടി.
+പഴയ മലയാളം പ്രയോഗത്തില്‍ നിന്നും കടം കൊണ്ടത്
+പഴയ മലയാളം പ്രയോഗത്തില്‍ നിന്നും കടം കൊണ്ടത്
8.2.10
വിദ്യാ-തോന്ന്യാസം
റിസല്‍റ്റ് വന്നപ്പോള്‍, കളിച്ചു നടന്ന ആന ജയിച്ചതിനും,പഠിച്ചു തളര്‍ന്ന ഉറുമ്പ് തോറ്റതിനും കാരണം പറഞ്ഞതോ, "ആന മാനേജ്മെന്റ് ക്വോട്ട ആയിരുന്നെന്ന്".
7.2.10
നഷ്ട കച്ചവടം
തന്റെ ആത്മഹത്യയുടെ മുഴുവന്‍ ക്രെഡിറ്റും കാമുകന്‍ സ്വന്തമാക്കുന്നത് കണ്ട് അവളുടെ ആത്മശാന്തി നഷ്ടപ്പെട്ടു.
5.2.10
4.2.10
വികടന്-റസ്റ്റ് ഇന്‍ പീസ്
.
മഹാകവി എന്നത് തന്റെ തൂലിക നാമം മാത്രമായിരുന്നു എന്ന മരണകിടക്കയിലെ കുറ്റസമ്മതവും കൂട്ടിപൊതിഞ്ഞ് സൈനിക ബഹുമതികളോടെ അയാളെ കുഴിച്ചിട്ടു. 3.2.10
ജെനറേഷന്‍ ഗ്യാപ്പ്
കുത്തിയിരുന്നു തൂറിയത് മാത്രമേ തനിക്ക് ഓര്‍മയുള്ളൂ എന്നും, ഇരുന്നതു യുറോപ്പില്‍ ആണെന്നും, അതിനു 'ജെനറേഷന്‍ ഗ്യാപ്പ്' എന്ന വിള്ളലുണ്ടായിരുന്നെന്നും, അതിലൂടെ ഊര്‍ന്നു വീണതിന്റെ ബില്ല് ലക്ഷങ്ങള്‍ വരുമെന്നും, ശിഷ്ടകാലം താന്‍ വൃദ്ധസദനത്തില്‍ ആയിരിക്കുമെന്നുമൊക്കെ അശരീരി കേട്ടതായും മാണി അപ്പൂപ്പന്‍ ഡോക്ടറോട് പറഞ്ഞു.
2.2.10
പത്രാധിപര്‍ക്ക് ഒരു കത്ത്
ബഹുമാനപെട്ട സര്‍,
തെങ്കാശി പാല് നിരോധിക്കാനുള്ള നടപടി തടയൂ..... കാരണം ഞങ്ങള്‍ക്ക് ശുദ്ധമായ പൈമ്പാലിന്റെ ചുവ പിടിക്കില്ല,
എന്ന് സ്വന്തം
മായം തീനി തലമുറ.
മായം തീനി തലമുറ.
30.1.10
തെറ്റ് തിരുത്തല്‍ രേഖ
അവന്റെ പെങ്ങള്‍ നിറവയറുമായി വന്നപ്പോള്‍ 'അബദ്ധമെന്നു' ഒമാനിക്കുന്നത്, ഒരാണ്ട് മുമ്പെന്നെ 'കൂതറ' എന്ന് വായ്‌ക്കുരവയിട്ട് സ്വീകരിച്ചതിനു പ്രായശ്ചിത്തം ആയാണത്രേ!
28.1.10
ഹെല്‍ത്തി മൈന്‍ഡ് ഇന്‍ എ ഹെല്‍ത്തി ബോഡി !
സ്വന്തം ശരീരത്തില്‍ നിന്നും ഒലിക്കുന്ന ചോര നോക്കി ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു, "ആരേലും ഒന്ന് അളന്നു വയ്ക്കണേ, എത്ര കലോറി കുറഞ്ഞു എന്നറിയാനാ...!"
25.1.10
15.1.10
6.1.10
26.12.09
അന്ധനെ വഴിനടത്തുന്ന പൊട്ടന്‍ അഥവാ ഒഴിഞ്ഞ പാത്രം
കഴിഞ്ഞ അഞ്ചു വര്‍ഷമായിട്ടവനെ അവര്‍ വിളിച്ചതു 'വിക്കന്‍' എന്നായിരുന്നില്ല, you speak broken english എന്നോ മറ്റോ അവന്‍ അറിയപ്പെട്ടു പോന്നു.
25.12.09
23.12.09
22.12.09
ഒരു തിരുപിറവി !
ക്രിസ്തുമസിന്റെ തലേന്ന് യൌസേപ്പ് പിതാവിനോട്, മറിയത്തിന്റെ ക്ഷേമം അന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി, "എങ്ങനുണ്ടെന്നോ ?!, അവള്‍ക്കോ !! രണ്ടായിരത്തെട്ട് പേറും പെറ്റു പുലകുളിം കഴിഞ്ഞ അവള്‍ക്കിനി ..........."
21.12.09
കോല് മുട്ടായി
ആദ്യ രാത്രി കഴിഞ്ഞപ്പോഴേക്കും, അയാളുടെ ശരീരത്തില്‍ അങ്ങിങ്ങായി കോപ്പിറൈറ്റ് ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെട്ടത്രേ.
ഒരു ശരീരവും ഒരു മനസും
മുന്തിരിച്ചാര്‍, ചഷകത്തെ കൊണ്ട് ആണയിടീച്ചു,
"സത്യം ചെയ്യ് , ആരുടേയും മുന്‍പില്‍ തല കുനിക്കില്ലെന്ന് " !
"സത്യം ചെയ്യ് , ആരുടേയും മുന്‍പില്‍ തല കുനിക്കില്ലെന്ന് " !
ബോധോദയം
വറ്റിയ കിണറിനു ചുറ്റും നടന്നു മണ്ടൂകം വിലപിച്ചു "അല്ലയോ കൂപമേ, നിനക്കും പിണഞ്ഞല്ലോ...ഗ്ലോബല്‍ വാര്‍മിംഗ് !!!"
20.12.09
സിംഗിള്‍
കടുത്ത സ്ത്രീ വിരോധത്തിന്റെ മറ്റേയറ്റം സ്വന്തം കഷണ്ടിത്തലയില്‍ കെട്ടിവലിച്ചു കൊണ്ട് നടന്നു വിവാഹിതന്‍.
ഇലക്ക്ട്രാ കോംപ്ലക്സ്
രക്ഷിതാവിനു നേരെ "അച്ഛന്‍" എന്ന് കുറിച്ച അപേക്ഷകന്‍, രക്ഷിതാവുമായുള്ള ബന്ധത്തിന് "അമ്മേടെ നായര്" എന്നെഴുതി നയം വ്യക്തമാക്കി.
19.12.09
സിലബസ്
രണം അങ്ങനങ്ങനിന്ന്‍ ആംഗലേയം, രണ ഭൂമി പോലും വൈദേശികം-സ്വരം വന്നുവന്ന് ഇന്ന്‍ ആംഗലേയം, സ്വരതാവും താളവും വൈദേശികം.
നീതി
പ്രഭാവതി ടീച്ചറുടെ മരണം സ്വാഭാവികമായിരുന്നു എന്ന് തീര്‍പ്പ് കല്പിച്ച പോസ്റ്റ്‌മാര്‍ട്ടം റിപ്പോര്‍ട്ടില്‍, "ജനിച്ച അന്ന് മുതല്‍ മരണത്തിലേക്കുള്ള യാത്രയാണല്ലോ ജീവിതം" എന്ന് പരാമര്‍ശിച്ചിരുന്നു.
കോപ്പന്‍ ഹാഗന്‍
ഓസോണ്‍ പാളിയിലെ വിള്ളലടയ്ക്കാന്‍ കൂടിയ യോഗത്തിന് ശേഷം പ്രധാനമന്ത്രി പ്രഖ്യാപിച്ചു............. "പണി പാളി' !
സ്‌കൂള്‍ ബോയ്
മര പലക അടര്‍ന്ന കരി ബെഞ്ചില്‍ ഉഴലുന്ന, കല്ലും കരുത്തും തഴമ്പായി പിറന്ന പിതൃകോടികള്‍ക്ക്, ഇവന്‍ ആശാമരം.
18.12.09
പഴമ്പുരാണം
"ഇതാ ചരിത്രം ഉറങ്ങുന്ന മണ്ണ് " എന്ന് വിരല്‍ ചൂണ്ടിയ ടീച്ചറോട് കുട്ടി നെറ്റിചുളിച്ചു, "ഇനിയും ഉണര്‍ന്നില്ലേ?"
Subscribe to:
Posts (Atom)